7.5.08

കാണാക്കിനാവ്

ആകാശത്തിനരികില്‍
സൂര്യന്‍
പുകപിടിച്ച
മുഖപടം മാറ്റി
തണുത്തുറഞ്ഞ മേഘം
കണ്ണീരുതിര്‍ത്തു.
നിലാവില്‍ ഒലീവു
മരങ്ങള്‍ തളിര്‍ത്തു.
ഭീതിമാഞ്ഞ കണ്ണുകള്‍
നക്ഷ്ത്രങ്ങളെ കണ്ടു.
പടക്കോപ്പുകള്‍ തുരുമ്പെടുത്തു
തഴമ്പില്ലാവിരലിനാല്‍
പടയാളികള്‍ പൈതങ്ങളുടെ
കവിള്‍ത്തടം തൊട്ടു.
ഇണകള്‍ വഴിക്കണ്ണു
താഴ്ത്തി
മുയല്‍ക്കുഞ്ഞുങ്ങളെ
തലോടി
അന്ന്
ചുവന്ന പരവതാനി
ചോര നിറഞ്ഞ നദിയായ്
അവനെ
മുക്കിക്കൊന്നു.

2 comments:

മുഹമ്മദ് ശിഹാബ് said...

തഴമ്പില്ലാവിരലിനാല്‍
പടയാളികള്‍ പൈതങ്ങളുടെ
കവിള്‍ത്തടം തൊട്ടു.
ഇണകള്‍ വഴിക്കണ്ണു
താഴ്ത്തി
മുയല്‍ക്കുഞ്ഞുങ്ങളെ
തലോടി

സുബൈര്‍കുരുവമ്പലം said...

wery good shihab