22.4.08

ശാന്തസമുദ്രം

ആഴിക്കടിയില്‍
മുത്തുതിരഞ്ഞവര്‍
പവിഴപ്പുറ്റില്‍
കൊളുത്തിക്കീറി
കണ്ണികളറ്റ വലയും
ചില്ലുടഞ്ഞ തുരുമ്പെടുത്ത
റാന്തല്‍ വിളക്കും
കണ്ടെടുത്തു.
പൊടിമീനുകള്‍
കളിപ്പന്താക്കിയത്
കൊമ്പന്‍ സ്രാവുകള്‍
ദഹിക്കാതെ തുപ്പിയ
തുഴവള്ളക്കാരന്റെ
ഹൃദയമായിരുന്നു
കാറ്റും, കോളും
ഒട്ടുമുണ്ടായിരുന്നില്ല
ഉന്മാദികള്‍
മട്ടുപ്പാവിലേറി
പറുദീസയിടെ തീരം തേടി
മലയോളം തിരകളുയര്‍ത്തി
ഉല്ലാസ നൗകയന്ന്
കടന്നുപോയിരുന്നു
കടല്‍
ശാന്തമായിരുന്നു.

5 comments:

മുഹമ്മദ് ശിഹാബ് said...

പൊടിമീനുകള്‍
കളിപ്പന്താക്കിയത്
കൊമ്പന്‍ സ്രാവുകള്‍
ദഹിക്കാതെ തുപ്പിയ
തുഴവള്ളക്കാരന്റെ
ഹൃദയമായിരുന്നു

ഭൂമിപുത്രി said...

മുഹമ്മദ്,നല്ല പുതുമയുള്ള ബിംബങ്ങള്‍!

Kichu $ Chinnu | കിച്ചു $ ചിന്നു said...

:-)

മുഹമ്മദ് ശിഹാബ് said...

ഭൂമിപുത്രി, സഗീര്‍, കിച്ചു,ചിന്നു..

എല്ലാവര്‍ക്കും നന്ദി...

സസ്നേഹം

ശിഹാബ്

yousufpa said...

ലളിതം,സുന്ദരം....