ആദ്യം കണ്ടത്
വല്ല്യുമ്മയുടെ
ചെമ്പില്‍തീര്‍ത്ത
വെറ്റിലച്ചെല്ലത്തിലാണ്
ചെമ്പു ലോഹവും തുരുമ്പെടുക്കുമോ...?
മരിച്ചുപോയ ഉപ്പാപ്പയുടെ
വെള്ളികെട്ടിയ ഊന്നുവടിയില്‍
ഉപ്പിലിട്ടുവെക്കുന്ന ചീന ഭരണിയില്‍
എന്തിനേറെ സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍
ചായക്കോപ്പയിലും
പതുക്കെ പതുക്കെ വീടാകെ പടരുന്നുണ്ട്
ഈ നശിച്ച തുരുമ്പ്..
എത്രകൊട്ടിയടച്ചാലും
കടലിലേക്ക് തുറക്കുന്ന
ജനല്‍പഴുതിലൂടെ
പടിഞ്ഞാറന്‍ ഉപ്പുകാറ്റ്
എങ്ങിനെയെങ്കിലും
നുഴഞ്ഞുകയറും..
10 comments:
പതുക്കെ പതുക്കെ വീടാകെ പടരുന്നുണ്ട്
ഈ നശിച്ച തുരുമ്പ്..
ഒടുവില്‍, മനസിലെക്കും....?! താങ്കളുടെ കവിത പതിയെ മനസ്സിലേക്ക് ഒലിച്ചിറങ്ങുന്ന പോലെ തോന്നും. ഓരോന്നിലും താങ്കളുടെ signature! അഭിനന്ദനങ്ങള്‍. വീണ്ടും വീണ്ടും എഴുതുക....
അതങനെ തന്നെയാണ്..സമൂഹത്തിലെക്കും ആ തുരുപ് പടരുമ്പോലെ
One sig. under shefi's comment
:-)
Upasana
അതെ, ശിഹാബ്,
ആദ്യം തുരുന്പെടുക്കുന്നത് നമ്മുടെ പൈതൃകങ്ങള്‍ തന്നെയാണ്. പതുക്കെപ്പതുക്കെ അത് നമ്മളെ തന്നെ ഇല്ലാതാക്കും. രാകി മിനുക്കി വെക്കാന്‍ നേരമില്ലാത്ത നമുക്ക് ബാക്കിവെക്കാന്‍ കുറേക്കഴിഞ്ഞാല്‍ ഈ തുരുന്പു പോലമുണ്ടാകില്ല.
അകന്നു പോകുന്ന ജീവിതത്തിന്‍റെ നന്മകളില്‍ തുരുന്പു കയറുന്നുവെന്ന് ഓര്‍മിപ്പിച്ച ഈ കവിതക്ക്ക നന്ദി.
aattikkurukkunnathile rasam manasilaayi ketto.njaanumsramikkatte.
nallakavitha ..
ee thurumpmahaa sallyakkaaran thanne.alle.
നമ്മുടെ മനസ്സിലും തുരുമ്പെടുത്ത് തുടങ്ങിയിരിക്കുന്നു.
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
പടികടന്നെത്തുന്ന ഈ അധിനിവേശം ആകസ്മികമല്ല. കടലും പുഴയും വഴിയും ആകാശവുമൊക്കെ തുറന്നിട്ട് നമ്മളൊക്കെ മറവി കളിക്കുകയാണ്. ശീലം അതായി മാറിയിരിക്കുന്നു. സ്വന്തം പൈതൃകത്തെയും ഭേദിക്കുമാറ്
കരുത്താര്‍ജ്ജിച്ച ആ തുരുമ്പ് എല്ലാ വാതായനങ്ങള്‍ക്കരുകിലും പമ്മി നില്‍പ്പുണ്ട്. ഇത്തരം ഓര്‍മ്മപ്പെടലുകള്‍ ഉണ്ടാകണം; തീര്‍ച്ചയായും.
ആ തുരുമ്പ് ഇന്ന് നമ്മുടെ മനസ്സിലേക്കും സമൂഹത്ത്തിലെക്കും
പടരുകയാണോ
നന്നായിരിക്കുന്നു വളരെ കുറച്ചു വരികളില്‍ എഴുതിയ ഈ കവിത
Post a Comment