24.3.08

മെഹ്ഫില്‍

രാത്രി വളര്‍ന്നു
പുലരാറായി
വിരഹം പെയ്ത
മെഹ്ഫില്‍ രാവില്‍
കുന്തിരിക്കം പുകഞ്ഞു.
നേര്‍ത്തുകേട്ടിരുന്ന ഗസലും
കാറ്റിലലിഞ്ഞു
സ്വനപേടകം വലിഞ്ഞുമുറുകി
തളര്‍ന്നുറങ്ങിയ
വിഷാദി
ഹാര്‍മോണിയത്തിന്‍ ജഡത്തില്‍
ചുവന്ന പൂക്കെളെറിഞ്ഞു
പടിയിറങ്ങി.
ഹൃദയം വിറങ്ങലിച്ച്
തബല മൗനിയായി
ആരാണതിന്റെ ചിറകരിഞ്ഞത്..?
ദര്‍ബാറിനു പുറത്ത്
ആരോ നൃത്തം ചവിട്ടുന്നു
ഉന്മാദ നൃത്തം
ഒടുക്കത്തെ നൃത്തം.

9 comments:

മുഹമ്മദ് ശിഹാബ് said...

സ്വനപേടകം വലിഞ്ഞുമുറുകി
തളര്‍ന്നുറങ്ങിയ
വിഷാദി
ഹാര്‍മോണിയത്തിന്‍ ജഡത്തില്‍
ചുവന്ന പൂക്കെളെറിഞ്ഞു
പടിയിറങ്ങി.

Sharu (Ansha Muneer) said...

:(

സുബൈര്‍കുരുവമ്പലം said...

നല്ല വരികള്‍ .......

ബിന്ദു കെ പി said...

പോസ്റ്റുകള്‍ എല്ലാം കണ്ടു. കവിതകളിലാണ് താല്പര്യം അല്ലേ. കവിതയും ഞാനും തമ്മില്‍ ബന്ധം കുറവാണ്. എങ്കിലും മറ്റുള്ളവര്‍ എഴുതിയത് വായിക്കാറുണ്ട്.നിരൂപണം നടത്താനുള്ള കഴിവ് ഇല്ല. വരികള്‍ നന്നായി തോന്നി. “ഒടുക്കത്തെ നൃത്തം” എന്നതില്‍ എന്തൊ ഒരു ഭംഗികേട് തോന്നി. എന്റെ അറിവില്ലായ്യ്മയാണെങ്കില്‍ ക്ഷമിക്കുക.

നജൂസ്‌ said...

ചരസിസ്സ്‌ ഓര്‍മ്മ വരുന്നു....
രാവുക്കളെ... ഉള്ളില്‍ കൂടുകൂട്ടിയ കുട്ടിക്കാലമേ..
പീടികമുകളിലെ എന്റെ എന്തെ ശ്രുതിലയമേ.....

ഞാന്‍ എന്റെ കാലത്തേക്കൊന്നു പോയതാ....

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

മരമാക്രി said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

Unknown said...

വരികള്‍ നന്നായി തോന്നി.

ഹാരിസ്‌ എടവന said...

പഹയാ ഞാന്‍ എഴുതാനിവച്ചതൊക്കെ നീ എഴുതി തീര്‍ത്തു.