22.3.08

ദൂരം..

നമുക്കിടയില്‍
മണിക്കൂറുകളുടെ
ആകാശദൂരം
ഭൂഖണ്ഡങ്ങള്‍ക്കിടയിലെ
സാഗര നാഴികകള്‍
വാചാലതയില്‍ കലുഷിതമായ
നദി
വെളിപ്പെടുത്തലുകളില്‍
നിഗൂഢമായ തിരശ്ശീല
മരുഭൂവിനും,പച്ചപ്പിനുമിടയിലെ
തരിശുപര്‍വ്വതം
വേനലിനും,
വര്‍ഷത്തിനും,
വസന്തത്തിനും
ശിശിരത്തിനുമിടയിലെ
കാലാന്തരം
പകല്‍ക്കിനാവിലെ
അവ്യക്തമുഖങ്ങള്‍
ആശംസകളില്‍ പ്ലാസ്റ്റിക് പൂക്കളുടെ
സൗരഭ്യം
എന്നിട്ടും..!
ജീവനറ്റ എഴുത്തുപെട്ടിയില്‍
ആകാംക്ഷയുടെ കണ്ണുകളാല്‍
നമ്മെളെന്താണ്
തിരയുന്നത്...?

6 comments:

മുഹമ്മദ് ശിഹാബ് said...

വേനലിനും,
വര്‍ഷത്തിനും,
വസന്തത്തിനും
ശിശിരത്തിനുമിടയിലെ
കാലാന്തരം

മുഹമ്മദ് ശിഹാബ് said...
This comment has been removed by the author.
സുബൈര്‍കുരുവമ്പലം said...

നമ്മെളെന്താണ്
തിരയുന്നത്...?



അറിയില്ല എന്താണ് തിരയുന്നത് ?....... ഗുഡ് ജോബ്‌.......

റീനി said...

ജീവനറ്റ എഴുത്തുപെട്ടിയില്‍ ആകാംക്ഷയുടെ കണ്ണുകളാല്‍ ഞാന്‍ എനിക്കു പ്രിയമുള്ളവരെ തിരയുന്നു.

വേനലും വര്‍ഷവും വസന്തവും ശിശിരവും ബാധകമല്ലാതെ, മരുഭൂമിയും കടലും പച്ചപ്പും പിന്നിട്ട് സ്ക്രീനില്‍ വിരിയുന്ന സൌഹൃദപ്പൂക്കളുടെ സൌരഭ്യം തേടുന്നു ഞാന്‍.

ഭൂമിപുത്രി said...

തിരച്ചില്‍ കഴിഞ്ഞാല്‍
എല്ലാം തീറ്ന്നില്ലേ ശിഹാബേ

ശ്രീ said...

എല്ലാവരും അവരുടെ ജീവിതകാലം മുഴുവനും തിരച്ചിലില്‍ തന്നെയല്ലേ മാഷേ?
:)