കണ്ണീരിന്റെ ഉപ്പു രുചിച്ച
പ്രാര്‍ഥനകള്‍
ആരവങ്ങളില്‍ വിഷയ ദാരിദ്രം
ക്ഷണിക്കാതെയെത്തുന്ന
വന്ധ്യതാ ചര്‍ച്ച
രേതസ്സിലെ ചലിയ്ക്കാത്ത ബീജം
പരിഹാര നിര്‍ദ്ദേശങ്ങള്‍
ചോദ്യശരങ്ങള്‍
പൗരുഷത്തിന്റെ വിചാരണ
കരിങ്കല്‍ തടവറയില്‍
മൗനത്തിന്‍ താഴിട്ടടച്ച
നിലവിളി
തപിക്കുന്ന തലയിണയോട്
പിണങ്ങിയ നിദ്ര
മനം പിരട്ടലിന്റെ പുളിച്ചു തികട്ടലില്‍
പരിഹസിക്കപ്പെട്ട സ്ത്രീത്വം
ചങ്കിലേക്കെറിഞ്ഞ വാക്കുകളുടെ
പഴുപ്പിച്ച കുന്തമുനകള്‍
നാഭിയില്‍ ജീവന്റെ തുടിപ്പിനു മുമ്പേ
ചുരത്താന്‍ വെമ്പുന്ന മാറിടം
ഒടുവില്‍
നിന്റെ പിറവി
മാതാവിന്റെ മാറില്‍
മോണ കൊണ്ടുരുമ്മന്ന നിന്റെ
കുസൃതി പകരുന്ന
നോവിന്റെ നിര്‍വൃതി.
6 comments:
മനം പിരട്ടലിന്റെ പുളിച്ചു തികട്ടലില്‍
പരിഹസിക്കപ്പെട്ട സ്ത്രീത്വം
ചങ്കിലേക്കെറിഞ്ഞ വാക്കുകളുടെ
പഴുപ്പിച്ച കുന്തമുനകള്‍
നാഭിയില്‍ ജീവന്റെ തുടിപ്പിനു മുമ്പേ
ചുരത്താന്‍ വെമ്പുന്ന മാറിടം
ഒടുവില്‍
നിന്റെ പിറവി
വല്ലാത്ത ഒരനുഭവം ..... ഹൃദയ സ്പര്‍ഷി......
ശിഹാബ്, വീണ്ടും നല്ലൊരു കവിത കൂടി.
ഒരു കുട്ടിക്കുവേണ്ടിയുള്ള കാത്തിരുപ്പിനെക്കുറിച്ച് നന്നായി എഴുതിയിരിക്കുന്നു.
‘പരിഹാരനിര്‍ദ്ദേശങ്ങള്‍
ചോദ്യശരങ്ങള്‍
പരിഹസിക്കപ്പെടുന്ന സ്ത്രീത്വം...
സ്ത്രീത്വം പൂണ്ണതയില്‍ എത്തുന്നത് മാതൃത്വം കൈവരുമ്പോളാണല്ലോ!
Hey, you can earn money from your Blogs!. Yes, It's
absolutely true, See my blog.
വന്ധ്യരായവരുടെയും കുട്ടികളുണ്ടാവാന്‍ താമസിക്കുന്നവരുടെയും ദുഖവും സമൂഹത്തില്‍ അനുഭവപ്പെടുന്ന നാണക്കേടും കുത്തുവാക്കുകളും വളരെ നന്നായി ആ കവിത ഒപ്പിയെടുത്തിരിക്കുന്നു!!
ഇന്ന് ഇത് നാലാമത്തെ പോസ്റ്റ് ആണ് ഈ വിഷയത്തില്‍ വായിച്ചു കൊണ്ടിരിക്കുന്നത് ..പക്ഷെ ഇവിടെ ആ വേദന കവിതയായി പിറന്നിരിക്കുന്നു എന്ന് മാത്രം ..അറിയുന്നു വരികളിലെ വികാരങ്ങള്‍ ..എപ്പോഴോ ഞാന്‍ ഈ വിഷയത്തെ മനസ്സില്‍ ഒതുക്കി എഴുത്യ വരികള്‍ ഇവിടെ ചേര്‍ക്കട്ടെ ...
"കളിയായ് കാര്യമായ്
നീ പറഞ്ഞിരുന്നാ വാക്കുകള്‍ ,
എന്‍ മനസ്സിനടിത്തട്ടിന്‍
ചില്ലകളില്‍ എവിടെയോ
കൂട് കൂട്ടിയിരുന്നു.
ഇന്നില്ലതില്‍
ആ സ്നേഹക്കിളിയും
കലപില കിളികുഞ്ഞുങ്ങളും.
ഇന്ന് കാണുന്നു അവക്കുള്ളില്‍
ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്
തൂവലുകളും ഒരു
വിരിയാ ചീമുട്ടയും!!!"
.http://aadhilas-heartbeats.blogspot.com/2010/06/blog-post.html
Post a Comment