7.6.08

പെന്‍ഡുലം

നിന്നെയോര്‍ത്ത്
കണ്ണൊന്നടച്ചപ്പോള്‍
ഏകാന്ത ദ്വീപില്‍ വിരുന്നെത്തിയ
ശലഭം
പാതികുടിച്ച ചായക്കോപ്പയില്‍
‍ജീവനൊടുക്കി
പൊതിഞ്ഞുവെച്ച മധുരത്തില്‍ മുങ്ങി
ഉറുമ്പുകളുടെ വിലാപ യാത്ര
ചിന്നിച്ചിതറി
നീ ചിരിച്ച ചിത്രം നോക്കി
ശീര്‍ഷകം കാത്തുകിടന്ന
കവിത
മിനുമിനുത്ത ഉരുളന്‍ കല്ലിന്‍
‍ഭാരത്തില്‍ നിന്ന്
സ്വതന്ത്രത്തിലേക്ക്
കുതറി.
നീ പോയ വഴിദൂരങ്ങളില്‍
ജലാര്‍ദ്ര നയനങ്ങള്‍
‍അലഞ്ഞു വറ്റി
ഋ‍തുക്കള്‍ മാത്രം നിലയ്ക്കാത്ത
പെന്‍ഡുലമായി
സമയമോതികൊണ്ടേയിരുന്നു...

4 comments:

മുഹമ്മദ് ശിഹാബ് said...

നീ ചിരിച്ച ചിത്രം നോക്കി
ശീര്‍ഷകം കാത്തുകിടന്ന
കവിത

ഫസല്‍ ബിനാലി.. said...

നല്ല നിരീക്ഷണങ്ങള്‍
വരികളും നന്നായിരിക്കുന്നു..
ആശംസകള്‍

Shooting star - ഷിഹാബ് said...

പ്രയോഗങ്ങളിലെ മാധുര്യവും ചെറുതാക്കി ഒതുക്കിയുള്ള അവതരണവും കവിതയുടെ ഭംഗി കൂട്ടുന്നു നന്നായിട്ടുണ്ട്.

ഒരു സ്നേഹിതന്‍ said...

വ്യത്യസ്ഥമായ കാഴ്ചപാടു...
വരികള്‍, നന്നായിരിക്കുന്നു...
ആശംസകള്‍...