30.6.08

ഖബര്‍

പ്രണയിച്ചു വിവാഹിതരായ അവര്‍ ദീഘകാലം
സുഖമായി ജീവിച്ചു.
അയാളുടെ മരണശേഷം
അവള്‍ അയാളുടെ ഖബറിനോട് ചേര്‍ന്ന്
സ്വന്തം ഖബറെടുപ്പിച്ച്,
കാലങ്ങളോളം കാടുവെട്ടിയും, പുല്ലുപറിച്ചും
വൃത്തിയാക്കിയിട്ടു.
ഒരു നാള്‍
ഒരു സുനാമിത്തിരയില്‍ അവള്‍ അപ്രത്യക്ഷയായി.
ഖബര്‍ മാത്രം ആരെയോ പ്രതീക്ഷിച്ച്
ഉപ്പുവെള്ളത്തില്‍
നനഞ്ഞു കിടന്നു

7 comments:

മുഹമ്മദ് ശിഹാബ് said...

ഖബര്‍ മാത്രം ആരെയോ പ്രതീക്ഷിച്ച്
ഉപ്പുവെള്ളത്തില്‍
നനഞ്ഞു കിടന്നു

രസികന്‍ said...

നല്ല ശൈലി..
ഒത്തിരി ഇഷ്ടമായി
ആശംസകൾ

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

പ്രണയിച്ചവരെങ്കില്‍... അവള്‍ മാത്രമായിരിക്കില്ല അപ്രത്യക്ഷയായത്‌.

നന്ന്‌

Unknown said...

ജീവിതം, അഥവാ ജീവിതത്തിന്‍റെ പ്രതീക്ഷകള്‍ എത്ര മാത്രം നിരര്‍ഥകമാണെന്ന് എത്രമാത്രം ശക്തമായാണ് ഈ വരികള്‍ കാണിച്ചു തരുന്നത്?

ഫസല്‍ ബിനാലി.. said...

സുനാമിത്തിരയിലെ ഒരു ചെറു തിര ഈ കബറോളം...
ആശംസകള്‍

ഇസാദ്‌ said...

:) നന്നായി. ഇഷ്ടപ്പെട്ടു.

അഭിനന്ദനം.